ഷുഹൈലയുടെ മരണം; പൊലീസിനെതിരെ കുടുംബം

കാസർഗോഡ് ബോവിക്കാനത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഷുഹൈലയുടെ മരണത്തില്‍ പൊലീസിനെതിരെ കുടുംബം. ആത്മഹത്യ പ്രേരണ വ്യക്തമാക്കുന്ന തെളിവുകൾ ഉണ്ടായിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്ന് പരാതി. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.ബോവിക്കാനം ആലനടുക്കത്തെ മഹ്‍മൂദ്- ആയിഷ ദമ്പതികളുടെ മകള്‍ ഷുഹൈലയെ മാര്‍ച്ച് 30 നാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി ആത്മഹത്യാ കുറിപ്പ് ഇട്ടാണ് ഷുഹൈല മരിച്ചത്.കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചതില്‍ നാല് യുവാക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ സത്യാവസ്ത പുറത്ത് വരുമെന്നാണ് കുടുംബം പറയുന്നത്.