വിവാദ വനിതയെ അറിയില്ല എന്ന് മുഖ്യമന്ത്രി ഞാന്‍ ജയിലില്‍ കിടക്കുന്ന സമയത്ത് പറഞ്ഞു. ഞാനും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയും മകളും മകനുമായി ക്ലിഫ് ഹൗസില്‍ ഇരുന്ന് ഒരുപാട് കാര്യങ്ങളില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. അതൊക്കെ മുഖ്യമന്ത്രി ഇപ്പോള്‍ മറന്നുപോയെങ്കില്‍ അവസരം വരുന്നതനുസരിച്ച് മുഖ്യമന്ത്രിയേയും കുടുംബത്തേയും ഓര്‍മിപ്പിച്ചു കൊടുക്കാം’ സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
എനിക്കെതിരെ കേരളത്തിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളില്‍ കേസെടുത്താലും സെക്ഷന്‍ 164 പ്രകാരം നല്കിയ രഹസ്യമൊഴിയില്‍ ഉറച്ച് നില്ക്കും. ഇതില്‍ നിന്ന് ഞാന്‍ പിന്മാറണമെങ്കില് നിങ്ങള്‍ എന്നെ കൊല്ലണം.