കല്ലറ പാങ്ങോട് പുലിപ്പാറ ആണ് സംഭവം.പുലിപ്പാറ സ്വദേശിനി സുമി 18 വെഞ്ഞാറമൂട് കീഴായിക്കോണം സ്വദേശി ഉണ്ണിക്കുട്ടൻ 22 എന്നിവരാണ് മരണപ്പെട്ടത്.
അകന്ന ബന്ധുകൂടിയായ ഉണ്ണിക്കുട്ടൻ പുലിപ്പാറയിൽ സുമിയുടെ വീട്ടിൽ കഴിഞ്ഞ രണ്ടു വർഷമായി കഴിഞ്ഞുവരികയായിരുന്നു വത്രെ..
ഇന്നലെ രാത്രി എട്ടര മണിയോടെ ഉണ്ണിക്കുട്ടൻ സുമിയുമായി വീടിനു പുറത്തേക്ക് ഇറങ്ങിയിരുന്നു.10 മണി ആയിട്ടും കാണാതെ വന്നതോടെ വീട്ടിലുള്ളവർ അന്വേഷിച്ചു ഇറങ്ങിയപ്പോഴാണ് വീടിനുസമീപത്തെ റബ്ബർ മരത്തിൽ ഉണ്ണിക്കുട്ടൻ തൂങ്ങി മരിച്ച നിലയിലും സുമിയേ നിലത്തും കാണപ്പെട്ടത് .ഉടൻ തന്നെ സുമിയേ കല്ലറയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാകാം എന്നാണ് ആണ് കരുതുന്നത്