ജലശക്തി അഭിയാന്‍ പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം സംസ്ഥാനത്തെത്തി. തിരുവനന്തപുരത്തെത്തിയ സംഘം ജില്ലാ കളക്ടറുമായി ഇത് സംബന്ധിച്ച് വിശദമായി ചര്‍ച്ച നടത്തി കേരളത്തില്‍ വിവിധ ഇടങ്ങളില്‍ നടക്കുന്ന മഴ സംഭരണി കേന്ദ്രങ്ങളെ കുറിച്ചും അവയുടെ പ്രവര്‍ത്തനങ്ങളും കളക്ടര്‍ വിശദീകരിച്ച് നല്‍കി. സാമ്പത്തികകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രാങ്കൂര്‍ ഗുപ്ത, സി.ഡബ്ല്യൂ.പി.ആര്‍.എസ് ടെക്‌നിക്കല്‍ ഓഫീസര്‍ രാജ്കുമാര്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ജല ശക്തിയുടെ ഭാഗമായി നടക്കുന്ന മാതൃകാ സംരംഭങ്ങള്‍ ഈ സംഘം നേരിട്ട് കണ്ട് വിലയിരുത്തും.