ഭൂരിപക്ഷം ഷമ്മി തിലകനെ പുറത്താക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തില്‍ ഷമ്മിക്കെതിരെയുള്ള നടപടി ചര്‍ച്ച ചെയ്യാന്‍ അമ്മയുടെ എക്‌സിക്യൂട്ടീവിനെ ചുമതലപ്പെടുത്തി. ഇതേതുടര്‍ന്ന് ഷമ്മിയോട് അമ്മ എക്‌സിക്യൂട്ടീവ് വിശദീകരണം തേടും. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും സിദ്ധിഖ് പറഞ്ഞു.
അതേ സമയം “വിജയ് ബാബുവിനെ പുറത്താക്കാനാകില്ലെന്ന് അമ്മ നേതൃത്വം. വിജയ് ബാബുവിനെതിരായ പരാതി കോടതിയുടെ പരിഗണനയിലാണ്. കോടതി തീരുമാനം വരുംമുന്‍പ് എടുത്തുചാടി തീരുമാനമെടുക്കാനാകില്ലെന്ന് ഇടവേളബാബു പറഞ്ഞു. ഇനി മുതല്‍ അമ്മയ്ക്ക് മാത്രമായി ഇനി ആഭ്യന്തര പരിഹാര സമിതിയുണ്ടാകില്ല. സിനിമയ്ക്ക് മൊത്തമായി ഫിലിം ചേംബറിനു കീഴിയിലായിരിക്കും ഐ.സി.സി. ഈ സമിതിയില്‍ അമ്മ പ്രതിനിധികളുണ്ടാകുമെന്ന് ഇടവേള ബാബു പറഞ്ഞു.