പെൺകുഞ്ഞുങ്ങൾക്ക് ജന്‍മം നൽകി, യുവതിക്ക് ഭർത്താവിൻ്റെയും ബന്ധുക്കളുടെയും ക്രൂര മർദ്ദനം

ലക്‌നൗ: രണ്ട് പെണ്‍കുട്ടികള്‍ക്ക് ജന്‍മം നല്‍കിയതിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദിച്ചു. ഉത്തര്‍പ്രദേശിലെ മഹോദ ജില്ലയിലാണ് സംഭവം.  മാനസീക പീഡനവും അക്രമവുമായിരുന്നു ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും നേരിടേണ്ടിവന്നതെന്ന് യുവതി പറഞ്ഞു.  ആണ്‍കുഞ്ഞിനെ വേണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനം.

 രണ്ടാമത്തെ പെണ്‍കുഞ്ഞ് പിറന്നപ്പോഴാണ് മര്‍ദനം കൂടിയത്. പട്ടിണിക്കിടുക പതിവായിരുന്നു  ഇതിനാല്‍ ജോലിക്ക് പോകാന്‍  തീരുമാനിക്കുകയായിരുന്നു- യുവതി പറഞ്ഞു

 സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു. രണ്ട് സ്ത്രീകള്‍ യുവതിയെ ആക്ഷേപിക്കുകയും തൊഴിക്കുകയും  ഇടിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് അക്രമിക്കരുതെന്ന് യുവതി കരഞ്ഞുകൊണ്ട് പറയുന്നതും ദൃശ്യങ്ങളിലുണ്ട്.”