ഓരോ പൗരനും സംസ്ഥാനം മുഴുവന്‍ ബാധകമാവകുന്ന രീതിയിലാണ് ആധാര്‍ അധിഷ്ഠിത യൂനിക് തണ്ടപ്പേര്‍ നടപ്പാക്കുന്നത്.
സോഫ്റ്റ് വെയറില്‍ ഭൂവുടമകളുടെ വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കും.
* ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈലിലൂടെ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് www.revenue.kerala.gov.in എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈനായോ, ബന്ധപ്പെട്ട വില്ലേജ് ഓഫിസില്‍ നേരിട്ട് എത്തി ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള മൊബൈയില്‍ ലഭിക്കുന്ന ഒ.ടിപി വഴിയോ, വില്ലേജ് ഓഫിസിലെ ബയോമെട്രിക് സംവിധാനത്തില്‍ വിരലടയാളം പതിപ്പിച്ചോ തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിക്കാം.
* ഈ മാസം 16 മുതല്‍ ഒരു വര്‍ഷത്തേക്ക് മൊബൈയില്‍ ലഭിക്കുന്ന ഒ.ടി.പി വഴി ആധാറുമായി ബന്ധിപ്പിക്കാം.
* അപേക്ഷ ലഭിച്ചാല്‍ വില്ലേജ് ഓഫിസര്‍ പരിശോധിച്ച് 12 അക്ക യൂനിക് തണ്ടപ്പേര്‍ അനുവദിക്കും.
* യൂനിക് തണ്ടപ്പേര്‍ നമ്ബര്‍ അനുവദിച്ചാല്‍ ആധാരത്തില്‍ രേഖപ്പെടുത്തും.
* ആധാര്‍ നമ്ബര്‍ ഇല്ലാത്ത ഭൂമിക്ക് നിലവില്‍ ലഭ്യമായിട്ടുള്ള തണ്ടപ്പേര്‍ അക്കൗണ്ട് തുടരുകയും ആധാര്‍ നമ്ബര്‍ ലിഭിക്കുന്ന മുറക്ക് തണ്ടപ്പേര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും ചെയ്യണം.
* നിശ്ചിത മാതൃകയില്‍ യൂനിക്ക് തണ്ടപ്പേര്‍ അനുവദിച്ചിട്ടുള്ള ഭൂവുടമകള്‍ക്ക് യൂനിക്ക് അനുവദിക്കും.
* നിലവില്‍ തണ്ടപ്പേര്‍ പകര്‍പ്പിന് ഈടാക്കുന്ന തുക യൂനിക് തണ്ടപ്പേര്‍ പകര്‍പ്പിനും ഈടാക്കും.
* ഭൂമിയുടെ രജിസ്ട്രേഷന്‍ സമയത്ത് യൂനിക്ക് തണ്ടപ്പേര്‍ നിലവിലുള്ള കേസുകളില്‍ അത് ഉള്‍പ്പെടുത്തും. അതിനായി റവന്യൂ രജിസ്ട്രേഷന്‍ വകുപ്പുള്‍ നടപടി സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.