അഞ്ചുതെങ്ങിലെ ജനകീയ ഹോട്ടൽ രണ്ടാം വാർഷികം ആഘോഷിച്ചു.

കേരള സർക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് ജംഗ്ഷനിൽ ആരംഭിച്ച ജനകീയ ഹോട്ടൽ രണ്ടു വയസ്സ് പൂർത്തിയായി .

20 രൂപയ്ക്ക് ഊണു നൽകുന്ന  സർക്കാരിന്റെ പദ്ധതിയാണ് വിശപ്പ് രഹിത കേരളം. തുടർന്ന് പിടിച്ച കാലത്ത് സി എഫ് എൽ ടി സി കളിലും, വീടുകളിൽ ക്വാറന്റയിനായിരുന്നവർക്കും  ഭക്ഷണം വിതരണം ചെയ്തത് ജനകീയഹോട്ടൽ വഴിയാണ്.

ജനകീയ ഹോട്ടൽ രണ്ടാം വാർഷികം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ലൈജു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലിജാബോസ് അധ്യക്ഷയായിരുന്നു. മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.പ്രവീൺ ചന്ദ്ര, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ജോസഫിൻ മാർട്ടിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയ ശ്രീരാമൻ, ഗ്രാമപഞ്ചായത്തംഗം സോഫിയ, അസിസ്റ്റന്റ് സെക്രട്ടറിവേണു ഗോപാലൻ നായർ,സിഡിഎസ് ചെയർപേഴ്സൺ ശ്യാമപ്രകാശ് വൈസ് ചെയർപേഴ്സൺ  മേരി എൽബിൻ, സി ഡി എസ് അംഗം ഗീതാകുമാരി, മീനു,വിഷ്ണുമോഹൻ എന്നിവർ പങ്കെടുത്തു.