മത്സ്യത്തൊഴിലാളി കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചുതെങ്ങിൽ പ്രതിഷേധ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.
ബജറ്റിൽ പ്രഖ്യാപിച്ച 25 രൂപ നിരക്കിലുള്ള മണ്ണെണ്ണ വിതരണം ചെയ്യുക, തീരം നഷ്ടപ്പെട്ടതു മൂലം വീടും വസ്തുവും പോയവർക്ക് തത്തുല്യമായ നഷ്ടപരിഹാരം നൽകുക, കമ്പ വല തൊഴിലാളികളുടെ തൊഴിൽ നഷ്ടത്തിന് പരിഹാരം കാണുക, മത്സ്യത്തൊഴിലാളികളുടെ നാലു ലക്ഷം രൂപയുടെ ഭവന പദ്ധതി പുനസ്ഥാപിക്കുക, തുടങ്ങിയ ആവശ്യമുന്നയിച്ചു കൊണ്ടാണ് ധർണ സംഘടിപ്പിച്ചത്.
ബ്ലോക്ക് പ്രസിഡണ്ട് ഔസേപ്പ് ആന്റണിയുടെ അധ്യക്ഷതയിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ബി ആർ എം ഷെഫീർ ഉദ്ഘാടനം ചെയ്തു.
ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് അഡോൾഫ് ജി മോറയ്, സംസ്ഥാന ഭാരവാഹികൾ വർക്കല അഹദ്, അഞ്ചുതെങ്ങ് മണ്ഡലം പ്രസിഡന്റ് ജൂഡ് ജോർജ്, അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ പാർലമെന്ററി പാർട്ടി ലീഡർ യേശുദാസ് സ്റ്റീഫൻ, നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.
ഡിസിസി അംഗം നെൽസൺ ഐസക് സ്വാഗതവും മുൻ മണ്ഡലം പ്രസിഡണ്ട് ഷെറിൻ ജോൺ നന്ദിയും പറഞ്ഞു.