രാത്രിയിൽ വിട്ടിലേക്ക് പോകുന്നതിനിടയിൽ വഴിയൽ പൊട്ടി കിടന്ന വൈദ്യുത കമ്പിയിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം.
പാങ്ങോട് ഭരതന്നൂർ കൊച്ചാന കല്ലുവിള സ്വദേശി അജികുമാറാണ് [40] മരിച്ചത് .ഇന്നലെ രാത്രിയാണ് സംഭവം.
ഭരതന്നൂർ ജംഗഷനിൽ നിന്നും കൊച്ചാന കല്ലുവിളയിലുള്ള വീട്ടിലേക്കു് മടങ്ങുന്നതിനിടയിലാണ് അപകടം.
പൊട്ടി കിടന്ന
വൈദ്യുത കമ്പിയിൽ ചവിട്ടി ക്ഷേക്കേറ്റ അജിയുടെ മൃതദേഹം രാത്രി മുഴുവൻ വഴിയരുകിൽ കിടന്നു.
രാവിലെ അതുവഴി പോയവരാണ് മൃതദേഹം കണ്ടത്.തുടർന്ന് വിവരം ചൊലിസിനെ അറിയിയ്ക്കുകയായിരുന്നു.
വൈദ്യുത കമ്പിയുടെ സമീപം നിന്ന വാഴ പുഴുത് വീണതാണ് അപകടത്തിന് കാരണം എന്നാണ് ലഭിക്കുന്ന വിവരം.