ചിറയിൻകീഴ് കിഴുവിലത്തും കോൺഗ്രസ്സ് പ്രതിഷേധം


ചിറയിൻകീഴ് കിഴുവിലത്തും ആക്രമണത്തിനെതിരേ പ്രതിഷേധം. KPCC മന്ദിരവും കോൺഗ്രസ്  കമ്മിറ്റി ഓഫീസുകളും കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരേയും CPM ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കിഴുവിലം പഞ്ചായത്തിലെ എൻ ഇ എസ് ബ്ലോക്ക്  ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനംപുളിമൂട്  ജംക്ഷനിൽ സമാപിച്ചു. കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം A. അൻസാർ , പനയത്ര ഷെരീഫ്, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് അജു കൊച്ചാലുംമൂട്, സൈന, റാഹിം, അജയഘോഷ്, സന്തോഷ് , ബാബുരാജ് തുടങ്ങിയവർ നേതൃത്വം നൽകി. അനുഷ്ട സംഭവങ്ങൾ വരാതിരിക്കുവാൻ ചിറയിൻകീഴ് പോലീസ് SHO മുകേഷിന്റെ നേതൃത്വത്തിൽ ശക്തമായ പോലീസ് വിന്യാസവും ഉണ്ടായിരുന്നു.