നാട്ടിലേക്കുള്ള യാത്രയിൽ പ്രവാസിക്ക് വിമാനത്തിൽ വച്ച് ദാരുണമായ അന്ത്യം...!

മലപ്പുറം താനൂർ സ്വദേശി ഫൈസൽ  ഇന്നു രാവിലെ നാട്ടിലേക്കുള്ള യാത്രയിൽ  വിമാനത്തിൽ വച്ച് മരണപ്പെട്ടു
മൂന്നു വർഷവും നാലു മാസവും ആയി ദുബായിൽ ജോലി ചെയ്തുവരികയായിരുന്നു. ഇന്ന് നാട്ടിലേക്ക് വരുന്നുണ്ടെന്ന് വീട്ടിലേക്ക് ഫോൺ ചെയ്യുകയും . വീട്ടുകാരോട് എയർപോർട്ടിലേക്ക് വരാൻ  പറയുകയും. അതുപ്രകാരം വീട്ടുകാരെല്ലാം എയർപോർട്ടിൽ കാത്തുനിൽക്കെ. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്തിനോട്.. വിമാനം ലാൻഡ് ചെയ്യുമ്പോൾ "നമ്മുടെ നാട് എത്തി അല്ലേ" എന്ന് ചോദിക്കുകയും "അതെ" എന്ന് മറുപടി പറഞ്ഞ സുഹൃത്ത്.. ലാൻഡ് ചെയ്തുകൊണ്ടിരിക്കുന്ന വിമാനത്തിൽനിന്ന് ഫൈസലിനെ നോക്കിയപ്പോൾ കണ്ണടച്ചിരിക്കുന്ന ഫൈസലിന് യാണ് കാണാൻ കഴിഞ്ഞത്...
ഉപ്പ വരുന്നുണ്ടെന്ന് അറിഞ്ഞ് പുലർച്ചെ നേരത്തെ തന്നെ റെഡിയായി ഉപ്പയെ കാണാനുള്ള ആകാംക്ഷയിൽ അവന്റെ രണ്ടു ചെറിയ കുട്ടികളും .. ഭാര്യയും അവന്റെ കുടുംബവും. കാത്തുനിൽക്കുമ്പോഴാണ്. കൂടെ ഉണ്ടായിരുന്ന സുഹൃത്തു മുഖേനെ. അറിയാൻ കഴിഞ്ഞു ഫൈസൽ മരണപ്പെട്ടിരിക്കുന്നു എന്ന്... അതുവരെ കളിയും ചിരിയും ആയിരുന്ന ആ കുടുംബത്തിന്. കണ്ണീര് ബാക്കിയാക്കി അവൻ ഈ ലോകത്തോട് വിടപറഞ്ഞു... ഒരു ഭാഗത്ത് സ്വന്തം ഉറ്റവർ. വരുന്ന സന്തോഷത്തിൽ. ആളുകൾ നിൽക്കുമ്പോൾ. അതുവരെ ആ സന്തോഷത്തിൽ കൂടെ നിന്ന് അവരും.... മറ്റൊരു കവാടത്തിലേക്ക് മാറിനിൽക്കേണ്ടി വന്ന ഒരു അവസ്ഥ.