സരിത്തിനെ തട്ടിക്കൊണ്ടുപേയെന്ന് സ്വപ്ന

തിരുവനന്തപുരം: തന്റെ വാർത്താസമ്മേളനത്തിന് പിന്നാലെ സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി പി.എസ്. സരിത്തിനെ തട്ടിക്കൊണ്ടുപേയെന്ന് സ്വപ്ന. പാലക്കാട്ടെ ഫ്ലാറ്റിൽ നിന്നാണ് തട്ടിക്കൊണ്ടുപോയത്. മഫ്തിയിലെത്തിയ പൊലീസെന്നാണ് പറഞ്ഞത്. എന്നാൽ പൊലീസല്ലെന്ന് സ്വപ്ന ആരോപിച്ചു. വന്നവർക്ക് യൂണിഫോമോ ഐഡിയോ ഉണ്ടായിരുന്നില്ല.

വെള്ള സ്വിഫ്റ്റ് കാറിലാണ് സംഘം എത്തിയത്. തന്റെ ജീവന് ഭീഷണിയുണ്ടെന്നും സ്വപ്ന പറഞ്ഞു.