കല്ലമ്പലം തലവിളയിൽ യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം. യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പരുക്കേറ്റു. മാർച്ചുമായി വന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ അതിക്രമിച്ചു കയറുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. കൊടി കെട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആണ് ഉണ്ടായത്. അതെ തുടർന്നുള്ള പ്രശ്‌നം പിന്നീട് വാക്കുതർക്കത്തിലേക്ക് നീങ്ങുകയായിരുന്നു. പൊലീസ് ലാത്തി വീശി പ്രവർത്തകരെ അനുനയിപ്പിക്കാനുള്ള ശ്രമം നടത്തി. മൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട് രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നിലവിൽ വലിയ രീതിയിലുള്ള സംഘർഷത്തിലേക്ക് പോയിട്ടില്ല.