*കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക് .*

  കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ കടയ്ക്കാവൂർ സ്വദേശി ജിനി(22)യുടെ കൈയ്ക്ക് സാരമായി പരിക്കേറ്റു. ഇന്ന് വൈകിട്ട് നാലു മണിയോടെ കല്ലമ്പലം സുനി ടെക്സിന് മുന്നിലായിരുന്നു സംഭവം. കൊല്ലം ഭാഗത്തുനിന്ന് വരികയായിരുന്നു ഇരുവാഹനങ്ങളും. ഇവിടെയുള്ള ഡിവൈഡർ അവസാനിക്കുന്ന ഭാഗത്തു നിന്നും തിരിഞ്ഞു പോകാൻ കാർ ശ്രമിച്ചപ്പോഴാണ് അപകടം സംഭവിച്ചതെന്ന്  ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റ യുവാവിനെ  പാരിപ്പള്ളി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.