വനിത ജീവനക്കാര്‍ അടക്കം 300ലേറെ പേരാണ് സമരത്തിനെത്തിയത്. ഉപരോധസമരം തുടങ്ങും മുമ്ബ് എത്തിയ ജീവനക്കാര്‍ മാത്രമാണ് ഓഫീസിന് അകത്തുള്ളത്. സമരം സിഐടിയുവിന് ഹോബിയല്ലെന്ന് സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. വേറെ നിവൃത്തിയില്ലാത്തതുകൊണ്ടാണ് സമരം ചെയ്യുന്നത്. ശമ്പളത്തിന് ആയി എന്നും ഈ തിണ്ണയില്‍ വന്നിരിക്കാനാകില്ല. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണം.
27 വരെ സമരം തുടരും. അതിനകം പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു. സി ഐ ടി യു ഒഴികെയുള്ള സംഘടനകള്‍ ഈ ആഴ്ചയോഗം ചേര്‍ന്ന് പണിമുടക്ക് തീയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. ബി എം എസ് കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുകയാണ്