*കിളിമാനൂരിൽ എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു.*

കിളിമാനൂർ കുന്നുമ്മൽ പറങ്കിമാംവിള വീട്ടിൽ ബേബി (65) മരിച്ചത് എലിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു മെഡിക്കൽ കോളേജ് ലാബിലെ പരിശോധന യിലാണ് എലിപ്പനിയെന്ന് കണ്ടെത്തിയത്. ബേബിക്ക് ഒരാഴ്ച യായി പനിയും മറ്റ് അസ്വസ്ഥതകളും ഉണ്ടായിരുന്നു.തുടർന്ന് കേശവപുരം ആശുപത്രിയിൽ ചികിത്സയിലിരിക്കെ എലിപ്പനിയാണെന്ന് സ്ഥിരീകരിക്കുകയും ശനിയാഴ്ച തിരു : മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയുമായി യിരന്നു. ചികിത്സയിലിരിക്കെ ഇന്ന് വെളുപ്പിന് മരണം സംഭവിച്ചു. പരിചരിക്കാൻ ഒപ്പം നിന്ന രണ്ടു പേർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണ ത്തിലാണ്.ആരോഗ്യപ്രവർത്തകർ കുന്നുമ്മൽ എത്തി നിരീക്ഷണം നടത്തിവരുന്നു.