*വെഞ്ഞാറമൂട് പുല്ലമ്പാറ വെള്ളുമണ്ണടിയിൽ യുവതി ആത്മഹത്യ ചെയ്തു*

വെള്ളു മണ്ണടിയിൽ അഭിരാമിന്റെ ഭാര്യ ഗൗരി (23) യാണ്  ആത്മഹത്യ ചെയ്തത്. മൃതദേഹം തിരുവനന്തപുരം മെഡി: കോളേജ് മോർച്ചറിയിലാണ്. വെഞ്ഞാറമൂട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. അഭിരാമിന്റേയും ഗൗരിയുടേയും പ്രണയ വിവാഹമായിരുന്നു. പ്രായപൂർത്തിയാക്കുന്നതിന് മുമ്പ് ഒളിച്ചോടുകയും പോലീസ് ഇടപെട്ട് പെൺകുട്ടിയെ പ്രായപൂർത്തിയാകുന്നത് വരെ ഷെൽട്ടറിൽ താമസിപ്പിക്കുകയുമായിരുന്നു. അതിന് ശേഷം വിവാഹിതരായ ഇവർക്ക് മൂന് വയസായ ഒരു കുഞ്ഞുണ്ട്. കുടുബ പ്രശ്നങ്ങളാണ് കാരണം എന്നാണ് അറിയുന്നത്. ഇന്നെലെയും ഭാര്യയും ഭർത്താവുമായി വഴക്ക് കൂടിയിരുന്നു. ഭർത്താവായ അഭിരാം നിരന്തരം ഭാര്യയെ മർദ്ദിക്കുന്ന ആളാണന്ന് നാട്ടുകാർ പറയുന്നു.