മുൻ എം എൽ എ കഹാറിന്റെ നേതൃത്വത്തിൽ പുലിക്കുഴിമുക്കിൽ നിന്നും പ്രകടനമായി തലവിള ജംഗ്ഷനിൽ എത്തി അക്രമം അഴിച്ചു വിട്ടും, CPI-M പാർട്ടി പതാകകളും ബോർഡുകളും പരസ്യമായി നശിപ്പിക്കുകയും പ്രവർത്തകരെയും വഴിയാത്രക്കാരെയും ആക്രമിക്കുകയും ചെയ്തതിൽ പ്രതിക്ഷേധിച്ചു .നാട്ടിൽ അക്രമത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരേ കേസ് എടുത്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും CPI - M നേതൃത്വത്തിൽ തലവിളയിൽ പ്രതിക്ഷേധ യോഗം ചേർന്നു. യോഗം ജില്ലാകമ്മിറ്റി അംഗം അഡ്വ: ബി സത്യൻ ഉദ്ഘാടനം ചെയ്തു . ഏര്യാ സെക്രട്ടറി അഡ്വ: S ജയചന്ദ്രൻ , ഏര്യാകമ്മിറ്റി അംഗങ്ങളായ വി ബിനു , E .ജലാൽ , LC സെക്രട്ടറി അഡ്വ: SM റഫീക്ക് വെള്ളല്ലൂർ LC സെക്രട്ടറി SK സുനി തുടങ്ങിയവർ സംസാരിച്ചു. S മധുസൂദനക്കുറുപ്പ് അദ്ധ്യക്ഷനായി . അഡ്വ. S സുധീർ സ്വാഗതവും താജുദ്ദീൻ നന്ദിയും പറഞ്ഞു.