ജെയ്ക് ബാലകുമാര്‍ തന്‍റെ കമ്പനിയുടെ മെന്‍ററാണെന്ന് കമ്പനി സൈറ്റില്‍ വീണ പറഞ്ഞിരുന്നു. 2020 മേയ് 20 വരെയുണ്ടായിരുന്ന ഈ വിവരം സൈറ്റില്‍നിന്ന് പിന്നീട് അപ്രത്യക്ഷമായി. ഈ വിവരം മാറ്റിയതെന്തിനെന്ന് പറയാനുള്ള ആര്‍ജവം മുഖ്യമന്ത്രിക്കുണ്ടോ?. വെബ്സൈറ്റിന്‍റെ എഡിറ്റ് ഹിസ്റ്ററി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
ജെയ്ക് മെന്‍ററാണെന്ന് വീണ പറഞ്ഞിട്ടില്ലെന്നതില്‍ മുഖ്യമന്ത്രി ഉറച്ചുനില്‍ക്കുന്നുണ്ടോ ?. സൈറ്റിലുള്ളത് പച്ചക്കള്ളമെങ്കില്‍ കേസുകൊടുക്കാന്‍ ധൈര്യമുണ്ടോ ?തന്നെയും പ്രതിചേര്‍ക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു.