കെ.ടി.ജലീലിനെതിരെ രഹസ്യമൊഴിയില്‍ പറഞ്ഞ വിവരങ്ങള്‍ ഉടന്‍ വെളിപ്പെടുത്തുമെന്ന് സ്വപ്ന

കൊച്ചി:മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യമൊഴിയിലെ കെ.ടി.ജലീലിനെതിരായ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന് സ്വപ്ന സുരേഷ്. കോടതിയോടാണ് താന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. അതിനെതിരെ ഗൂഢാലോചന നടത്തിയത് കെ.ടി.ജലീല്‍ ഉള്‍പെടെയുളളവരാണെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു.അഭിഭാഷകന്‍ കൃഷ്ണരാജുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സ്വപ്ന. തന്നെ നിരീക്ഷിക്കാന്‍ നിയോഗിച്ച പൊലീസിനെ പിന്‍വലിക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ സുരക്ഷ തനിക്ക് വേണ്ടെന്നും സ്വപ്ന. മുഖ്യമന്ത്രിയുടെ പ്രതിനിധിയെ അയച്ച് ഒത്തുതീര്‍പ്പിന് ശ്രമിച്ചത് ആരാണ്?– സ്വപ്ന ചോദിച്ചു