പാങ്ങോട് ഭരതന്നൂരിൽ നിന്നും കാണാതായ മദ്ധ്യവയസ്കനെ ആറ്റിൽ മരിച്ച നിലയിൻ കണ്ടെത്തി.

ഭരതന്നൂർ തൃക്കോവിൽ വട്ടം സ്വദേശി പുരുഷോത്തമനാണ് ( പുരുഷു - 60) മരിച്ചത്.

 മൈലമൂട് ആറ്റിൻ ചെട്ടിയ കൊന്ന കയത്തിന് കുറച്ച് മാറിയാണ് മൃതദേഹം കിടന്നിരുന്നത്.

ഭരതന്നൂർ അംബേദ്കർ കോളനിയിൽ വാകയ്ക്ക് താമസിച്ചു വരുകയായിരുന്നു.

രണ്ട് ദിവസം മുമ്പ് പുരുഷോത്തമനെ കാണാനില്ലന്ന് കാട്ടി ഭാര്യ പാങ്ങോട് പൊലിസിൽ പരാതി നൽകിയിരുന്നു.