ഹോങ്കോങ്ങിനെതിരെ ഇന്നു രാത്രിയാണ് ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം. ഗ്രൂപ്പ് ഡിയിൽ ഇന്ത്യക്കും ഹോങ്കോങ്ങിനും ആറുവീതം പോയിന്റാണ്. ഗോൾവ്യത്യാസത്തിൽ ഹോങ്കോങ് മുന്നിൽ നിൽക്കുന്നു.
6 ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാർക്കൊപ്പം ഏറ്റവും മികച്ച 5 രണ്ടാം സ്ഥാനക്കാർക്കും ടൂർണമെന്റിനു യോഗ്യത നേടാം. ഇതുവരെ 13 ടീമുകൾ യോഗ്യത നേടി. 5–ാം തവണയാണ് ഇന്ത്യ ഏഷ്യൻ കപ്പിനു യോഗ്യത നേടുന്നത്.”