കോൺഗ്രസ് നേതാവും വയനാട് എം. പി യുമായ ശ്രീ രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെയുണ്ടായ എസ്. എഫ്. ഐ അക്രമത്തിൽ പ്രധിഷേധിച്ചു കൊണ്ട് തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തോട്ടയ്ക്കാട് ജംഗ്ഷനിൽ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധവും നടന്നു,മണ്ഡലം പ്രസിഡന്റ് അഭിലാഷ് ചാങ്ങാടിന്റ അധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് മണിലാൽ സഹദേവൻ ഉദ്ഘാടനം ചെയ്തു. കെ. ദിലീപ് കുമാർ, നിസ്സാം തോട്ടയ്ക്കാട്, മജീദ് ഈരാണി, മുഹമ്മദ് റാഫി, ജോയി തുടങ്ങിയവർ സംസാരിച്ചു.