ആറ്റിങ്ങൽ: അഭിഭാഷനെ മർദിച്ച സംഭവത്തിൽ ഒൻപത് ദിവസമായി അഭിഭാഷകർ നടത്തി വന്ന സമരം അവസാനിപ്പിച്ചു. ആറ്റിങ്ങൽ സി.ഐ അഭിഭാഷകനെ മർദ്ദിച്ചതിൽ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് അഭിഭാഷകർ പ്രതിഷേധ സമരം നടത്തി വന്നത്. കഴിഞ്ഞ ദിവസവും അഭിഭാഷകർ സമരം നടത്തി ഇരുന്നു. എന്നാൽ ഉച്ച കഴിഞ്ഞ് സി.ഐക്ക് എതിരെ നടപടി സ്വീകരിക്കും എന്ന ബാർ കൗൺസിൽ ചെയർമാന്റെ ഉറപ്പിൻ മേലാണ് അഭിഭാഷകർ സമരം താൽകലികമായി അവസാനിപ്പിച്ചത്.
ഉറപ്പ് നൽകി മണിക്കുറുകൾക്ക് ഉള്ളിൽ തന്നെ പോലീസ് ഹെഡ് കോട്ടേഴ്സിൽ നിന്നും സ്ഥലമാറ്റ ഉത്തരവും വന്നു. ആറ്റിങ്ങൽ സി.ഐ പ്രതാപചന്ദ്രൻ കെ.ജിയെ മലയിൻകീഴ് പോലീസ് സ്‌റ്റേഷനിലേക്കാണ് സ്ഥലമാറ്റിയിരിക്കുന്നത്. മലയിൻകീഴ് സി.ഐ പ്രതാപചന്ദ്രൻ സി.സി യെ ആറ്റിങ്ങലിലേക്കും മാറ്റി നൽകി. പ്രശ്നം രൂക്ഷമാകാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെരു സ്ഥലമാറ്റം നൽകിയതെന്നും അറിയുന്നു.