സഹോദരിക്ക് കൂട്ടിരിക്കാനെത്തി, കറങ്ങിക്കൊണ്ടിരുന്ന ഫാൻ തലയിൽ പതിച്ചു, അഞ്ച് തുന്നിക്കെട്ട്

ആലപ്പുഴ:  സഹോദരിയെ കാണാൻ ആശുപത്രിയിലെത്തിയിലെത്തിയ സഹോദരന്റെ തലയിൽ ഫാൻ പൊട്ടി വീണ് പരിക്കേറ്റു. ഇന്നലെ ആലപ്പുഴ ജനറൽ ആശുപത്രിയിലാണ് സംഭവം. തകഴി കേളമംഗലം പുത്തൻവീട്ടിൽ കെ. അജേഷിന്റെ (45) തലയിലാണ് ഫാൻ വീണത്. അഞ്ച് തുന്നിക്കെട്ടുണ്ട്. ഇന്നലെ പകൽ 12.30 ന് രീക്ഷണ മുറിയിൽ വെച്ചാണ് അജേഷിന് പരിക്കേറ്റത്. ബസ് യാത്രയ്ക്കിടെ സഹോദരിക്ക് തലചുറ്റൽ അനുഭവപ്പെട്ട് ജനറൽ ആശുപത്രിയിൽ എത്തിച്ച വിവരം അറിഞ്ഞാണ് ലോറി ഡ്രൈവറായ അജേഷ് ആശുപ്തരിയിലെത്തിയത്. നിരീക്ഷണ മുറിയിലായിരുന്ന സഹോദരിയുടെ സമീപം നിൽക്കുമ്പോൾ, കറങ്ങിക്കൊണ്ടിരുന്ന ഫാൻ വലിയ ശബ്ദത്തോടെ പൊട്ടി അജേഷിന്റെ തലയിൽ വീഴുകയായിരുന്നു. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.