കേന്ദ്ര ഗതാഗത മന്ത്രാലയം ആരംഭിച്ച സംവിധാനമാണ് വാഹന്‍ സൈറ്റ്.

ഭാരതത്തിലെ റോഡുകളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ പേരുകള്‍ ട്രാക്ക് ചെയ്യുന്നതിന് കേന്ദ്ര ഗതാഗത മന്ത്രാലയം ആരംഭിച്ച സംവിധാനമാണ് വാഹന്‍ സൈറ്റ്.

ഇന്ത്യന്‍ നിരത്തുകളില്‍ കിടക്കുന്ന 28 കോടി വാഹനങ്ങളെ കുറിച്ചുള്ള വിശദാംശങ്ങളാണ് ഈ വെബ്‌സൈറ്റില്‍ ഉള്ളത്. വിവിധ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ വഴിയും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുകള്‍ വഴിയുമാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.വാഹന്‍ സൈറ്റില്‍ രജിസ്ട്രേഷന്‍ നമ്ബര്‍ നല്‍കിയാല്‍ മതി, വാഹനത്തിന്റെ ഉടമയെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നമുക്ക് ലഭിക്കും.

വളരെ എളുപ്പത്തില്‍ ആര്‍ക്കും ഉപയോഗിക്കാവുന്ന തരത്തിലാണ് വാഹന്‍ വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്ബര്‍ നല്‍കുന്നതോടെ ഉടമയുടെ വിവരങ്ങള്‍ മാത്രമല്ല, വാഹനത്തിന്റെ എല്ലാ കാര്യങ്ങളും സൈറ്റില്‍ ലഭ്യമാവുന്നതാണ്.

പതിമൂന്ന് വിവരങ്ങളാണ് വാഹന്‍ സൈറ്റില്‍ നിന്ന് നമുക്ക് ലഭിക്കുന്നത്.

1.വാഹന ഉടമയുടെ പേര്
2.വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്ബര്‍
3.രജിസ്ട്രേഷന്‍ തീയതി
4.വാഹനത്തിന്റെ ഇന്ധന തരം
5.വാഹനത്തിന്റെ മോഡലും നിര്‍മ്മാണവും
6.എഞ്ചിന്‍ നമ്ബര്‍
7.വാഹനത്തിന്റെ തരം അല്ലെങ്കില്‍ ക്ലാസ്
8.വാഹനത്തിന്റെ റോഡ് നികുതി വിശദാംശങ്ങള്‍
9.ഇന്‍ഷുറന്‍സ് കാലഹരണ തീയതി
10.ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്
11.രജിസ്ട്രേഷന്‍ നില
12.എമിഷന്‍ സര്‍ട്ടിഫിക്കറ്റ് വിശദാംശങ്ങള്‍
13.PUCC കാലഹരണപ്പെടല്‍

▪️വാഹന്‍ സൈറ്റിലൂടെ വാഹന ഉടമയുടെ വിശദാംശങ്ങള്‍ എങ്ങനെ ശേഖരിക്കാം.. ❓️

ഉടമയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നതിന്, vahan.nic.in എന്ന ഔദ്യോഗിക വാഹന്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഓപ്പണ്‍ ചെയ്‌തുകഴിഞ്ഞാല്‍, "നിങ്ങളുടെ വാഹന വിശദാംശങ്ങള്‍ അറിയുക" എന്ന ഓപ്‌ഷന്‍ തിരഞ്ഞെടുക്കുക. അതിനുശേഷം വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്ബറും വെരിഫിക്കേഷന്‍ കോഡും നല്‍കുക, പിന്നെ "സെര്‍ച്ച്‌ വെഹിക്കിള്‍" ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ RTO യുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും മറ്റ് വിശദാംശങ്ങളും ലഭിക്കും. വാഹന ഉടമ, രജിസ്ട്രേഷന്‍ തീയതി, നഗരം, വാഹന മോഡല്‍, വാഹനം ഉപയോഗിച്ച ഉടമകളുടെ എണ്ണം, മറ്റെല്ലാ വിവരങ്ങളും, വിശദാംശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.