കൊച്ചി :പിറന്നാൾ പ്രമാണിച്ചു കൊച്ചി മെട്രോയിൽ എവിടേക്കു യാത്ര ചെയ്താലും 5 രൂപ. മെട്രോ ഉദ്ഘാടനം ചെയ്ത 17നാണ് ഇ ആനുകൂല്യം. മെട്രോയിൽ കൂടുതൽ യാത്രക്കാരെ കയറ്റുക, ഇതുവരെ മെട്രോ യാത്ര ചെയ്തിട്ടില്ലാത്തവർക്കു മെട്രോ പരിചയപ്പെടുത്തുക എന്നതാണു ലക്ഷ്യം. എത്ര തവണ വേണമെങ്കിലും ഏതു സ്റ്റേഷനിലേക്കും യാത്ര ചെയ്യാം. ഓരോ യാത്രയ്ക്കും അഞ്ചു രൂപ ടിക്കറ്റ് എടുത്താൽ മതി.
ആലുവയിൽ നിന്നു പേട്ടയിലേക്ക് ആയാലും കുറഞ്ഞ ദൂരത്തിനും 5 രൂപ തന്നെ. കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവർക്ക് ഇ ആനുകൂല്യം എങ്ങനെ ലഭ്യമാക്കുമെന്നതിൽ തീരുമാനമായിട്ടില്ല.