മത്സ്യത്തൊഴിലാളികൾക്ക് അനുവദിച്ചിട്ടുള്ള പെർമിറ്റ് മണ്ണെണ്ണ വിതരണത്തിൽ വ്യാപക തീരുമറിയെന്ന ആക്ഷേപവുമായ് അഞ്ചുതെങ്ങിലെ മത്സ്യതൊഴിലാളികൾ രംഗത്ത്.
പെർമിറ്റ് പ്രകാരം അനുവദിച്ചിട്ടുള്ള സബ്‌സിഡി മണ്ണെണ്ണ മത്സ്യത്തൊഴിലാളികൾക്ക് ഡിപ്പോ മാർഗ്ഗം വിതരണംചെയ്യുന്നതിൽ തിരിമറി നടത്തി കബളിപ്പിയ്ക്കുന്നതായാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്.
അനുവവതിയ്ക്കപ്പെട്ടിട്ടുള്ള പെർമിറ്റ് മണ്ണെണ്ണ 9.9 HP എഞ്ചിന് 129 ലിറ്റർ മണ്ണെണ്ണയും , 25 HP എഞ്ചിന് 180 ലിറ്റർ മണ്ണെണ്ണയുമാണ് സപ്ലൈ ഓഫീസ് വഴി അനുവദിയ്ക്കപ്പെട്ടിട്ടുള്ളത്. ഇതിന്റെ വിതരണ ചുമതല അതാത് മേഖലകളിലെ ഡിപ്പോകൾ വഴിയാണ്.
നിലവിൽ 9.9 HP എഞ്ചി പെർമിറ്റ് പ്രകാരമുള്ള 129 ലിറ്റർ മണ്ണെണ്ണയുടെ തുക മുഴുവൻ കൈപ്പറ്റി 5 ലിറ്റർ മണ്ണെണ്ണ കുറവുവരുത്തിയും,
9 HP പെർമിറ്റ് പ്രകാരം അനുവദിയ്ക്കപ്പെട്ടിട്ടുള്ള 180 ലിറ്ററിൽ 4 ലിറ്ററും കുറവ് വരുത്തിയാണ്
ഡിപ്പോകൾ വിതരണം ചെയ്യുന്നതെന്ന ആക്ഷേപം ഉയർന്നുവന്നിരിക്കുന്നത്.
ഇതിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് സബ്‌സിഡി ഇനത്തിൽ ലഭ്യമാകേണ്ട ആകെ മണ്ണെണ്ണയുടെ 5 ലിറ്റർ മണ്ണെണ്ണയുടെ തുകയും 5 ലിറ്റർ മണ്ണെണ്ണയും കബളിപ്പിയ്ക്കപ്പെടുന്നതായാണ് തൊഴിലാളികൾ പറയുന്നത്.
കടയ്ക്കാവൂർ, ചിറയിൻകീഴ്, വർക്കല കേന്ദ്രമാക്കി പ്രവർത്തിയ്ക്കുന്ന പ്രമുഖ ഡിപ്പോകൾ വഴി വിതരണം ചെയ്യുന്ന പെർമിറ്റ് മണ്ണെണ്ണ വിതരണത്തിലാണ് ഈ പകൽക്കൊള്ളയെന്നാണ് സൂചന.
ഒരു മൽസ്യതൊഴിലാളിക്ക് വള്ളം ഒന്ന് മുതൽ പരമാവധി നാല് പെർമിറ്റ്കളാണ് അനുവദിയ്ക്ക്പ്പെട്ടിട്ടുള്ളത്.
പറമ്പരാഗത തട്ടുമടി രീതിയിലുള്ള മത്സ്യബന്ധന രീതി രണ്ട് വള്ളം ഉപയോഗിച്ചാണ് അതിനാൽ തന്നെ നാല് പെർമിറ്റ്കളുള്ളവരിൽ നിന്ന് മാത്രം 20 ലിറ്റർ മണ്ണെണ്ണയും 1600 രൂപയും കബളിപ്പിയ്ക്കപ്പെടുന്നുണ്ട്.
നിലവിൽ പെർമിറ്റ് മണ്ണെണ്ണ 1 ലിറ്റർ 80 രൂപയാണ് ഡിപ്പോകൾ ഈടാക്കുന്നത്.