വര്‍ക്കലയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവിനെ കാണാതായി. വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ ലിജിനെയാണ് കാണാതായത്.ഇന്നലെ രാത്രി 8.45ഓടെയാണ് സംഭവം നടക്കുന്നത്. കുളത്തില്‍ മുങ്ങിക്കുളിച്ചുകൊണ്ടിരുന്ന ലിജിനെ കാണാതായതിനെത്തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ കുളത്തിലാകെ ലിജിനായി തെരച്ചില്‍ നടത്തി. എന്നാല്‍ ഈ ശ്രമങ്ങള്‍ ഫലം കാണാതായതോടെ ഇവര്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സിനേയും പൊലീസിനേയും വിവരമറിയിച്ചു. നീണ്ട നേരം തെരഞ്ഞിട്ടും ലിജിനെ കണ്ടെത്താന്‍ കഴിയാതെ വരികയായിരുന്നു. ഇരുട്ട് കനത്തതോടെ തെരച്ചില്‍ ദുസ്സഹമായ പശ്ചാത്തലത്തില്‍ തെരച്ചില്‍ താല്‍ക്കാലിമായി നിര്‍ത്തിവച്ചു. ഇന്ന് വെളുപ്പിന് വീണ്ടും തെരച്ചില്‍ തുടരും.