നാവായിക്കുളം : ദേശീയപാത ഇരുപത്തെട്ടാം മൈലിൽ മങ്ങാട്ട് വാതുക്കലിന് സമീപം റോഡിൽ തെന്നി വീണ സ്കൂട്ടർ യാത്രക്കാരന്റെ ശരീരത്തിൽകൂടി പിന്നാലെ വന്ന ടിപ്പർ ലോറി കയറിയിറങ്ങി യാത്രക്കാരൻ തൽക്ഷണം മരിച്ചു.. ഇരുപത്തെട്ടാം മൈൽ കരിക്കകം ഗോപി എന്ന് വിളിക്കുന്ന ഗോപിനാഥൻനായർ
(65) ആണ് മരിച്ചത്. ഇരുവാഹനങ്ങളും കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്നു. തട്ടു പാലത്ത് നിന്നും വാഴക്കുലകൾ വാങ്ങി സ്കൂട്ടിയിൽ യാത്ര ചെയ്യവെ 28ആം മൈലിന് സമീപത്ത് വച്ച് ഗോപിനാഥന്റെ ബൈക്ക് ടാർ വിട്ട് യാത്ര ചെയ്യുകയും തിരികെ റോഡിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ റോഡിന്റെ സൈഡ് കട്ടിങ്ങിൽ ഇദ്ദേഹം യാത്രചെയ്ത സ്കൂട്ടിയുടെ ബാക്ക് വിൽ കറങ്ങുകയും ഇദ്ദേഹം തെന്നിവീഴുകയുമായിരുന്നു. ഈ സമയം പിന്നാലെ വന്ന ടിപ്പർലോറി ഇദ്ദേഹത്തിന്റെ തലയിൽ കൂടി കയറിയിറങ്ങി. ഹെൽമറ്റ് ഉണ്ടായിട്ടും തല പൂർണമായും തകർന്നു. ഇന്ന് രാവിലെ ഏഴര മണിയോടെയായിരുന്നു സംഭവം.ഇദ്ദേഹം 28ആം മൈലിൽ ബിജെപിയുടെ സജീവ പ്രവർത്തകനാണ്.
മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ. കല്ലമ്പലം പൊലീസ് കേസെടുത്തു.