സംസ്ഥാനത്ത് ഇന്നും ആയിരം കടന്ന് കോവിഡ് രോഗികൾ

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും ആയിരം കടന്ന് കോവി‍ഡ് രോ​ഗികള്‍. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് കോവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇന്ന് 1,278 പേര്‍ക്കാണ് രോ​ഗം. ഏറ്റവും കൂടുതല്‍ രോ​ഗികള്‍ എറണാകുളം ജില്ലയിലാണ്. 407 കേസുകളാണ് ഇന്ന് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് ബാധിച്ച്‌ ഇന്ന് ഒരാള്‍ മരിച്ചു. അതേസമയം ഇന്നലത്തെ അപേക്ഷിച്ച്‌ രോ​ഗികളുടെ എണ്ണത്തില്‍ ഇന്ന് നേരിയ കുറവുണ്ട്.