യൂത്ത് കോൺഗ്രസ് മാർച്ചിൽ വൻ സംഘർഷം, ലാത്തിച്ചാർജ്

തിരുവനന്തപുരം: തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിൽ വൻ സംഘർഷം. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. ജലപീരങ്കി പ്രയോഗിച്ചു. ടിയർ ഗ്യാസും ഗ്രനേഡും പ്രയോഗിച്ചു. കൊടികെട്ടിയ കമ്പുകൾ പ്രതിഷേധക്കാർ പോലീസിന് നേരെ വലിച്ചെറിഞ്ഞു.

ടിയർ ഗ്യാസ് ഷെൽ പൊട്ടിത്തെറിച്ച് വനിതാ പ്രവർത്തകക്ക് പരിക്ക്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലിനും പരിക്കേറ്റു. പോലീസ് പ്രകോപനമുണ്ടാക്കിയെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. 25 ലേറെ ടിയർ ഗ്യാസുകൾ പ്രയോഗിച്ചെന്ന് ശബരീനാഥ്.

മാര്‍ച്ചിന് ശേഷം ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ പോലീസിന് നേരേ കല്ലും കുപ്പിയും വലിച്ചെറിഞ്ഞു. ജലപീരങ്കിക്ക് നേരെയും പ്രവര്‍ത്തകര്‍ കുപ്പിയുള്‍പ്പെടെയുള്ളവ വലിച്ചെറിഞ്ഞു