സെക്രട്ടേറിയറ്റിലെ ജോലി സമയത്ത് മുഖ്യമന്ത്രി പിണറായി വിജയനു പിന്തുണയുമായി ഉദ്യോഗസ്ഥരുടെ ഐക്യദാർഢ്യ പ്രകടനം. സെക്രട്ടേറിയറ്റ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് 12.30ന് ആയിരുന്നു പ്രകടനം.
ജോലി സമയത്തെ പ്രകടനത്തിനെതിരെ വിമർശനമുയർന്നു. മുഖ്യമന്ത്രിക്കു പിന്തുണയുമായി ഡല്‍ഹിയില്‍ കേരള ഹൗസ് ജീവനക്കാർ പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. മുഖ്യമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം വിമാനത്തിലും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായിരുന്നു.
ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി ഭരണപക്ഷം രംഗത്തെത്തിയതിനു പിന്നാലെ, കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ ഉൾപ്പെടെ സംസ്ഥാനമെങ്ങുമുള്ള കോൺഗ്രസ് ഓഫിസുകൾക്കു നേരെ ആക്രമണം നടന്നു.