കൊച്ചി • ആലുവയിൽ അച്ഛനും മക്കളും പുഴയിൽ ചാടി മരിച്ചു. ആലുവ പാലത്തിൽനിന്നാണു മൂന്നു പേർ പെരിയാറിൽ ചാടിയത്. പാലാരിവട്ടം കളവത്തുപറമ്പ് റോഡിൽ തുരാട്ടുപറമ്പ് വീട്ടിൽ ടി.എച്ച്.ഉല്ലാസ് ഹരിഹരനും (ബേബി) രണ്ട് മക്കളുമാണ് മരിച്ചത്.മകള്‍ പ്ലസ് വൺ വിദ്യാർഥിനി കൃഷ്ണപ്രിയ, മകന്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി ഏകനാഥ് എന്നിവരാണ് മരിച്ച കുട്ടികൾ. രാജിയാണ് ഉല്ലാസിന്റെ ഭാര്യ. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.