ശിവ, സുഗന്ധ്, പൂപ്പാറ സ്വദേശികളായ സാമുവല്‍, അരവിന്ദ് കുമാര്‍, എന്നിവര്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത രണ്ടു പേരെയും കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. നാല് പേര്‍ ബലാത്സംഗം ചെയ്തെന്നാണ് പെണ്‍കുട്ടി മൊഴി നല്കിയിരിയ്ക്കുന്നത്. ശിവ, സുഗന്ത്, സാമുവല്‍ എന്നിവരെയാണ് പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ മറ്റുള്ളവര്‍ പെണ്‍കുട്ടിയുടെ സുഹൃത്തിനെ മർദ്ദിച്ചവരും സഹായം ചെയ്തു കൊടുത്തവരുമാണ്. ഫൊറന്‍സിക് സംഘം സ്ഥലത്ത് നിന്ന് തെളിവുകള്‍ ശേഖരിച്ചു.
രണ്ടാഴ്ച മുന്‍പാണ് പൂപ്പാറയിലെ തേയിലത്തോട്ടത്തില്‍ പീഡനത്തിനിരയായ പതിനഞ്ചുകാരിയും കുടുംബവും കേരളത്തില്‍ എത്തിയത്. ജോലിയും വരുമാനവുമില്ലാതെ കടുത്ത ദാരിദ്ര്യം മൂലമാണ് മകളുടെ പഠനം പോലും ഉപേക്ഷിച്ച് ബംഗാളില്‍ നിന്ന് ദമ്ബതികള്‍ കേരളത്തിലേക്ക് വന്നത്. ബംഗാളില്‍ നിന്നെത്തി കേരളത്തില്‍ ജോലി ചെയ്യുന്ന ബന്ധുക്കള്‍ വഴി ഒരു ഏജന്റിനെ സമീപിച്ചാണ് ഇവര്‍ ഏലത്തോട്ടത്തില്‍ ജോലി ശരിയാക്കിയത്.
മകളെ ഇവിടെ സ്കൂളില്‍ ചേര്‍ത്തു പഠിപ്പിക്കാമെന്നും ഏജന്റ് പറഞ്ഞിരുന്നു. ഞായറാഴ്ച പുറത്തു പോയ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായ വിവരം പൊലീസ് എത്തി മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ഇനി എത്രയും വേഗം പെണ്‍കുട്ടിയുമായി സ്വദേശത്തേക്ക് മടങ്ങാനാണ് മാതാപിതാക്കളുടെ ആലോചന.
കഴിഞ്ഞ ദിവസമാണ് ഇതര സംസ്ഥാനക്കാരിയായ പതിനഞ്ചുകാരിക്ക് ഇടുക്കിയില്‍ ക്രൂരപീഡനം ഏല്‍ക്കേണ്ടി വന്നത്. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തു. തമിഴ് സംസാരിക്കുന്ന പൂപ്പാറ സ്വാദേശികളാണ് അറസ്റ്റിലായത്. ഇതില്‍ രണ്ട് പേര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. ഇരയുടെ മുന്നിലെത്തിച്ച് ,തെളിവെളുക്കേണ്ടതിനാല്‍ ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൂറത്തുവിടാന്‍ നിര്‍വ്വാഹമില്ലന്നാണ് പൊലീസ് നിലപാട്.
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. രാത്രി പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ വ്യാപക അന്വേഷണത്തില്‍ 7 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരില്‍ 4 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ബാക്കിയുള്ളവരെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.
ഇടുക്കി എസ് പി ആര്‍ കറുപ്പൂസ്വാമി, മൂന്നാര്‍ ഡി വൈ എസ് പി കെ ആര്‍ മനോജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്‌ത് കുറ്റകൃത്യത്തിലെ പങ്ക് ഉറപ്പാക്കിയാണ് 4 പേരെ അറസ്റ്റുചെയ്തിട്ടുള്ളത്. സംഭവത്തില്‍ കൗമാരക്കാരുടെ പങ്കിനെക്കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരുന്നതായിട്ടാണ് സൂചന.
പെണ്‍കുട്ടിയെയും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. പരിശോധനയില്‍ പീഡനം നടന്നതായി സ്ഥിരീകരിക്കുകയും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ പെണ്‍കുട്ടിയെ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ക്രൂരമായ ലൈംഗിക പീഡനം നേരിട്ടതിനെത്തുടര്‍ന്ന് മാനസീകമായി തകര്‍ന്ന നിലയിലാണ് പെണ്‍കുട്ടി. ഹിന്ദിപരിജ്ഞാനമുള്ളവരുടെ സഹായത്തോടെയാണ് പൊലീസ് പെണ്‍കുട്ടിയുടെയും കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെയും മൊഴിയെടുത്തത്. ആണ്‍ സുഹൃത്തിനൊപ്പമെത്തിയ പശ്ചിമബംഗാള്‍ സ്വദേശിനിയായ15 കാരിയാണ് ആക്രണത്തിന് ഇരയായത്.
ആണ്‍സുഹൃത്ത് ബിവറേജില്‍ ബിയര്‍ വാങ്ങാന്‍ പോയ സമയത്ത് നാലുപേര്‍ ചേര്‍ന്ന് ശല്യം തുടങ്ങിയെന്നും തേയിലത്തോട്ടത്തില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പെണ്‍കുട്ടിയുടെ പരാതി. തേയിലത്തോട്ടം കാണാന്‍ മധ്യപ്രദേശുകാരനായ സുഹൃത്തിനൊപ്പമാണ് പെണ്‍കുട്ടി പൂപ്പാറയില്‍ എത്തിയത്.
സമീപത്തെ ബെവ്കോ ഔട്ട്ലെറ്റില്‍നിന്ന് മദ്യം വാങ്ങാന്‍ സുഹൃത്ത് മാറിയപ്പോള്‍ അടുത്തു കൂടിയ നാലംഗ സംഘം പിന്നീട് സുഹൃത്തിനെ ഭീഷിണിപ്പെടുത്തി ഓടിച്ച ശേഷം പെണ്‍കുട്ടിയെ ഉദ്രവിക്കുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമീക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്