വോട്ടെണ്ണലിനുള്ള എല്ലാ സജ്ജീകരണങ്ങളും എറണാകുളം മഹാരാജാസ് കോളേജില്‍ പൂര്‍ത്തിയായി.
21 ടേബിളുകളിലാണ് കൗണ്ടിംഗ്. ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, ഒരു കൗണ്ടിംഗ് അസിസ്റ്റന്റ് കൂടാതെ ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിവരും എല്ലാ കൗണ്ടിംഗ് ടേബിളുകളിലും സ്ഥാനാര്‍ത്ഥികളുടെ ഓരോ ഏജന്റുമാരും ഉണ്ടായിരിക്കും.
കൗണ്ടിംഗ് ഹാളിലെ മറ്റു ജോലികള്‍ക്കായി 100 ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. കൗണ്ടിംഗ് ഹാളിലേയ്ക്ക് സ്ഥാനാര്‍ത്ഥികള്‍ക്കും അവരുടെ ചീഫ് ഇലക്ഷന്‍ ഏജന്റിനും കൗണ്ടിംഗ് ഏജന്റുമാര്‍ക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. കൗണ്ടിംഗ് ഹാളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല.
വോട്ടെണ്ണലിനുശേഷം വോട്ടിംഗ് യന്ത്രങ്ങള്‍ സിവില്‍ സ്റ്റേഷനിലുള്ള സ്‌ട്രോംഗ് റൂമിലും വിവിപാറ്റ് യന്ത്രങ്ങള്‍ കുഴിക്കാട്ട് മൂല ഗോഡൗണിലും സൂക്ഷിക്കും.
വോട്ടെണ്ണല്‍ ഇങ്ങനെ:
രാവിലെ ഏഴരയോടെ സ്‌ട്രോംഗ് റൂം തുറന്ന് വോട്ടിംഗ് മെഷീനുകള്‍ കൗണ്ടിംഗ് ടേബിളുകളിലേക്ക് മാറ്റും. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുക. തുടര്‍ന്ന് ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലേക്ക് കടക്കും.
ആകെ 239 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. ഒരു റൗണ്ടില്‍ 21 ബൂത്തുകള്‍ എന്ന കണക്കില്‍ ആദ്യത്തെ 11 റൗണ്ടും അവസാനം 8 ബൂത്തുകളും എണ്ണും. ആദ്യ റൗണ്ടില്‍ ഓക്‌സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 1 മുതല്‍ 15 വരെയുള്ള ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുക. തുടര്‍ന്ന് മറ്റ് ബൂത്തുകളിലെ വോട്ടുകള്‍ ഇതേരീതിയില്‍ എണ്ണും.
തൃക്കാക്കര കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ:
പോള്‍ ചെയ്തത് …………………..1,36,570 വോട്ട്
പി.ടി.തോമസ് യു.ഡി.എഫ്………………………59839 ( 43.82 %)
ഡോ. ജെ. ജേക്കബ് എല്‍.ഡി.എഫ്………….45510 (33.32 %)
എസ്. സജി ബി.ജെ.പി……………………………….15483 (11.32 %)
ഡോ. ടെറി തോമസ് ട്വന്റി-20………………………13897 (10.18 %)