മലയാളി മെഡിക്കല്‍ വിദ്യാര്‍ഥിനി റഷ്യയില്‍ മുങ്ങിമരിച്ചു

തൃശ്ശൂർ: മെഡിക്കൽ വിദ്യാര്‍ഥിനി റഷ്യയില്‍ മുങ്ങിമരിച്ചു.എളനാട് കിഴക്കുമുറി പുത്തന്‍പുരയില്‍ ചന്ദ്രന്റെയും എല്‍.ഐ.സി.ഏജന്റായ ജയശ്രീയുടെയും മകളായ ഫെമി ചന്ദ്രനാണ് (24) മരിച്ചത്.

മോസ്‌കോയില്‍ എം.ബി.ബി.എസ്. പഠനം പൂര്‍ത്തിയായശേഷം കൂട്ടുകാരുമൊത്ത് ഉല്ലാസ യാത്ര പോയതിനിടെയാണ് തടാകത്തിൽ വച്ച് അപകടമുണ്ടായത്.അടുത്ത മാസം നാട്ടില്‍ വരാനിരിക്കെയായിരുന്നു.

ജൂണ്‍ 30-ന് കുടുംബം റഷ്യയിലേക്ക് പോയി മകളെയുംകൂട്ടി മടങ്ങാനിരിക്കേയാണ് അപകടം. കഴിഞ്ഞ ജൂണിലാണ് ഫെമി വീട്ടിലെത്തി റഷ്യയിലേക്ക് മടങ്ങിയത്. സഹോദരന്‍: വരുണ്‍.