കിളിമാനൂരിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ പാപ്പാല ചാക്കുടി കുന്നുംപുറത്തു വീട്ടിൽ അക്ഷയ് ആർ നാഥ് (18) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരത്തോടെ വീടിനുള്ളിലെ കിടപ്പുമുറിയിൽ അക്ഷയെ തൂങ്ങിയ നിലയിൽ സമീപവാസികൾ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ അക്ഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്ലസ് ടു രണ്ടാം വർഷ ഹ്യുമാനിറ്റിക്സ് വിദ്യാർത്ഥിയായ അക്ഷയ് ആർ നാഥ് പരീക്ഷാ ഫലത്തിനായി കാത്തിരിക്കുന്നതിനിടയിലാണ് മരണമടഞ്ഞ് .അമ്മ രാധിക .മൃത് ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. കിളിമാനൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.