ജൂണ്‍ 17 നാണ് മെട്രോ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. അതിന്റെ അഞ്ചാം വാര്‍ഷികം പ്രമാണിച്ചാണ് ഓഫര്‍. ഒരു യാത്രയ്ക്ക് മാത്രമാണ് ഇളവുള്ളത്. മെട്രോ കാര്‍ഡ് ഉള്ളവര്‍ ഇന്ന് കൗണ്ടര്‍ ടിക്കറ്റ് എടുത്താല്‍ ഈ ഇളവു കിട്ടും.
പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം ആക്കുകയാണ് ലക്ഷ്യം. എസ്‌എന്‍ ജംക്ഷന്‍ വരെ മെട്രോ സര്‍വീസ് നീട്ടുന്നതോടെ യാത്രക്കാര്‍ ഇനിയും കൂടുമെന്നാണ് കെഎംആര്‍എല്‍ അധികൃതരുടെ പ്രതീക്ഷ.
ഒരു ലക്ഷം ആയാല്‍ അതിന്റെ നേട്ടം യാത്രക്കാര്‍ക്കു നല്‍കും. ലാസ്റ്റ് മൈല്‍ കണക്ടിവിറ്റിക്കു വേണ്ടി കൂടുതല്‍ ഇ ഓട്ടോകളും ഇ ബസുകളും നിരത്തിലിറക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.
എസ്‌എന്‍ വരെ നീട്ടിയാലും ചാര്‍ജ് വര്‍ധിപ്പിക്കില്ല
മെട്രോ സര്‍വീസ് തൃപ്പൂണിത്തുറ എസ്‌എന്‍ ജംക്ഷന്‍ വരെ നീട്ടിയാലും ചാര്‍ജ് വര്‍ധിപ്പിക്കില്ല. ആലുവ മുതല്‍ എസ്‌എന്‍ ജംക്ഷന്‍ വരെ 60 രൂപയ്ക്ക് തന്നെ യാത്ര ചെയ്യാം. നിലവില്‍ ആലുവ മുതല്‍ പേട്ട വരെയുള്ള മെട്രോ ഒന്നാം ഘട്ടത്തിന് ഈ ചാര്‍ജാണ് ഈടാക്കുന്നത്.
തൃപ്പൂണിത്തുറ ലൈന്‍ കമ്മിഷന്‍ ചെയ്യുന്നതോടെ മെട്രോ ലൈനിന്റെ ദൈര്‍ഘ്യം 26.8 കിലോമീറ്റര്‍ ആകും. വടക്കേക്കോട്ട, എസ്‌എന്‍ ജംക്‌ഷന്‍ എന്നീ സ്റ്റേഷനുകളും അധികമായി വരും. മെട്രോ സ്റ്റേഷനുകളുടെ എണ്ണം ഇതോടെ 24 ആകും.