തകിൽ വിദ്വാൻ കരുണാമൂർത്തി അന്തരിച്ചു

കോട്ടയം:തകിൽ വിദ്വാൻ ആർ കരുണാമൂർത്തി (53) അന്തരിച്ചു. വൈക്കം ചാലപ്പറമ്പ് സ്വദേശിയായ അദ്ദേഹം രോഗബാധയെ തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 2.50 നാണ് അന്തരിച്ചത്. അസുഖം മൂർഛിച്ചതിനെ തുടർന്നു തിങ്കളാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജ്യാന്തര പ്രശസ്തനായ തകിൽ വിദ്വാനാണ്. കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാൻ പദവി ലഭിച്ചിട്ടുണ്ട്. തകിലിൽ കീർത്തനങ്ങൾ വായിക്കുന്നതിലൂടെ ആസ്വദക മനം കവർന്ന കലാകാരനാണ് കരുണാമൂർത്തി.