നടന്‍ വിജയകാന്തിന്റെ കാലിലെ മൂന്ന് വിരലുകള്‍ മുറിച്ചുമാറ്റി

പ്രമേഹ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നടനും ഡിഎംഡികെ നേതാവുമായി വിജയകാന്തിന്റെ മൂന്ന് കാല്‍ വിരലുകള്‍ ശസ്ത്രക്രിയയിലൂടെ മുറിച്ചു മാറ്റി. പ്രമേഹം കൂടിയതോടെ ശരീരത്തിന്റെ വലത് ഭഗത്തേക്ക് രക്തയോട്ടം കുറഞ്ഞു, അതോടെയാണ് വിരലുകള്‍ മുറിച്ച് നീക്കാന്‍ കാരണമായത് എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.തിങ്കളാഴ്ചയായിരുന്നു വിജയകാന്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. അദ്ദേഹം ചികിത്സയില്‍ തുടരുകയാണെന്നും സുഖം പ്രിക്കുന്നുണ്ടെന്നും വൈകാതെ തന്നെ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് തിരികെ എത്തുമെന്നും വിജയകാന്തുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ വിജയകാന്ത് വിദേശ ചികിത്സയ്ക്ക് വിധേയനായിരുന്നു. കഴിഞ്ഞ വര്‍ഷം പനിയും ശ്വാസതടസ്സവും ഉണ്ടായതിനെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.