രണ്ടു മാസം മുൻപ് നായയുടെ കടിയേറ്റു, വയോധിക പേവിഷബാധയേറ്റ് മരിച്ചു

ഇടുക്കി:പേവിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. ഇടുക്കി മുറിക്കശ്ശേരിയിലാണ് സംഭവം. തേക്കിന്‍തണ്ട് സ്വദേശി തോട്ടക്കാട്ട് ശങ്കരന്റെ ഭാര്യ ഓമന(65) ആണ് മരിച്ചത്.രണ്ടു മാസം മുന്‍പാണ് ഇവര്‍ക്ക് നായയുടെ കടിയേറ്റത്. എന്നാല്‍ കടിച്ചത് പേപ്പട്ടിയാണെന്ന് ആ സമയത്ത് അറിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് ആദ്യഘട്ടത്തില്‍ സ്വീകരിക്കേണ്ട ചികിത്സയും തേടിയിരുന്നില്ല. എന്നാല്‍ പിന്നാലെ ആരോ​ഗ്യ നില മോശമായി. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.