കഴിഞ്ഞ കുറച്ച്‌വര്‍ഷങ്ങളായി കടുത്ത ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്നു വിദ്യാസാഗര്‍. അണുബാധ രൂക്ഷമായതോടെ ശ്വാസകോശം മാറ്റിവയ്‌ക്കേണ്ട സ്ഥിതിയിലായിരുന്നു. എന്നാല്‍ അവയവദാതാവിനെ ലഭിക്കാന്‍ വൈകിയതോടെ ചൊവ്വാഴ്‌ച വൈകുന്നേരം നില രൂക്ഷമായി. തുടര്‍ന്നാണ് അന്ത്യം സംഭവിച്ചത്.
2009ലാണ് മീനയും വിദ്യാസാഗറും തമ്മിലുളള വിവാഹം നടന്നത്. ഇവര്‍ക്ക് നൈനിക എന്ന മകളുണ്ട്. വിജയ് നായകനായ തെരി എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ അഭിനയം കാഴ്‌ചവച്ചിരുന്നു. ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖര്‍ വിദ്യാസാഗറിന്റെ മരണത്തില്‍ അനുശോചനവും ഞെട്ടലും രേഖപ്പെടുത്തി.