സ്ഥാനാർഥി പ്രഖ്യാപനം ആശുപത്രിയിൽ ആയിരുന്നില്ല.
യു ഡി എഫിന്റെ കോട്ടയായിട്ടും തൃക്കാക്കരയില്‍ 2,244 വോട്ടുകളുടെ വര്‍ധന എല്‍ ഡി എഫിനുണ്ടായി. എന്നാല്‍, അവിടെ നടത്തിയ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വച്ച് നോക്കിയാല്‍ ഈ വര്‍ധന പോരെന്നും സി പി എം സെക്രട്ടറി തുറന്നു സമ്മതിച്ചു.
ഇടതുപക്ഷ വിരുദ്ധ ശക്തികളെ യോജിപ്പിക്കാൻ യുഡിഎഫിന് ആയി. ട്വൻറി20 മത്സരിക്കാത്തത് ഗുണമായി. യുഡിഎഫ് ശക്തികേന്ദ്രമാണ് തൃക്കാക്കര. യുഡിഎഫ് സ്വാധീനം കുറച്ചു കാണേണ്ട എന്നും കോടിയേരി പറഞ്ഞു.
സർക്കാരിൻ്റെ ശൈലി ചർച്ചയായില്ല. അത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആണ് ചർച്ചചെയ്തത്.
എൽഡിഎഫ് അടിത്തറ തകർന്നിട്ടില്ല. അടിത്തറ വിപുലീകരിക്കണ്ടേ മണ്ഡലമാണ് എറണാകുളത്തെത്.
ആവശ്യമായ തിരുത്തൽ വരുത്തുമെന്നും കോടിയേരി പറഞ്ഞു.