വർക്കല അയിരൂർ കോവൂർ സ്വദേശി കൊച്ചുമോൻ എന്നു വിളിക്കുന്ന ബീനു (24) ആണ് പിടിയിലായത്. അയിരൂർ കോവൂർ സ്വദേശി സുനിലിനെയാണ് വീട്ടിൽ അതിക്രമിച്ച് കയറി പ്രതി ആക്രമിച്ചത്.ആക്രമണത്തിൽ സുനിലിന്റെ മുൻവശത്ത് 2 പല്ലുകൾ പോയി. പ്രതിയുടെ പേരിൽ അയിരൂർ സ്റ്റേഷനിൽ 5 കേസുകൾ നിലവിലുണ്ട് ഇയാളുടെ പേരിൽ കഞ്ചാവ് കേസും നിലവിലുണ്ട് ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ അയിരൂർ എസ്.എച്ച്. ഒ യുടെ നേത്രത്വത്തിലുള്ള സംഘമാണ് പിടികൂടിയത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു