പാരിപ്പള്ളി ചാവർകോട് കാട്ടുവിള വീട്ടിൽ ഷമീർ(24)എന്ന ആൾ പിടിയിലായി .
ഈ സംഭവത്തിന് ശേഷം വിദേശത്തേയ്ക്ക് കടന്ന് കളഞ്ഞ പ്രതിയെ കല്ലമ്പലം പൊലീസാണ് പിടികൂടിയത്.
2018 ഡിസംബറിൽ മുത്താനയിലുള്ള KVM ബ്രദേഴ്സ് ക്ലബ്ബിൽ ഷമീർ ഉൾപ്പെടെയുള്ള പ്രതികൾ അതിക്രമിച്ചു കയറി നദീമിനെയും സുഹൃത്തുക്കളെയും
പെട്രോൾ ബോംബെറിഞ്ഞ് വാളിന് വെട്ടി പരിക്കേൽപ്പിക്കുക ആയിരുന്നു.
സംഭവശേഷം സൗദിയിലേക്ക് കടന്നുകളഞ്ഞ പ്രതിക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ,
ഈ മാസം പതിനാലാം തീയതി സൗദി അറേബ്യയിൽ നിന്നും തിരുവനന്തപുരം എയർപോർട്ടിൽ വന്നിറങ്ങിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഈ കേസിലെ പ്രതിയും പാരിപ്പള്ളിയിൽ വച്ച് നാല് പോലീസ്കാരെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത
കേസിലെ ഒന്നാം പ്രതിയുമായ ചാവർകോട് മലച്ചിറ സ്വദേശി മുഹമ്മദ് അനസ്ജാന്റെ അളിയനാണ് പിടിയിലായ ഷമീർ. കല്ലമ്പലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഫറോസ്. ഐ യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ, ASIസുനിൽകുമാർ,SCPO മാരായ അജിത്കുമാർ, ഹരിമോൻ.ആർ,CPO മാരായ പ്രഭാത്,മദന കുമാർ, അഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്...!