മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ കരിങ്കൊടി; മഹിളാ കോൺഗ്രസ് നേതാവിനെ കസ്റ്റടിയിലെടുത്തു

രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ചുള്ള കോൺഗ്രസ് പ്രതിഷേധം സംസ്ഥാന മന്ത്രിമാർക്കെതിരെ തിരിയുന്നു. മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ കരിങ്കൊടി പ്രതിഷേധം. മഹിളാ കോൺഗ്രസ് നേതാവ് ദീപാ അനിലിനെ കിളിമാനൂർ പൊലീസ് കസ്റ്റസിയിൽ എടുത്തു. കിളിമാനൂർ കൊച്ചു പാലം പുനഃനിർമാണോദ്ഘാടന ചടങ്ങിലേക്ക് മന്ത്രി എത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായത്. മഹിളാ കോൺഗ്രസ് പ്രവർത്തകരാണ് റിയാസിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയത് നേരത്തെ ആരോഗ്യമന്ത്രി വീണാ ജോർജിനും, ജല മന്ത്രി റോഷി അഗസ്ത്യന് നേരെയും കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗം അവിഷിത്ത്, രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണ കേസിൽ പ്രതിയായതോടെയാണ് വീണക്കെതിരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്. പത്തനംതിട്ട കൊടുമണ്ണിലെ മന്ത്രിയുടെ വീടിന് മുന്നിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടാൻ ശമിച്ച യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണൻ അടക്കമുളവരെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂരിലെ പരിപാടി കഴിഞ്ഞ് മടങ്ങും വഴി ഹൈസ്കൂൾ ജംഗ്ഷനിൽ വച്ചും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു.ഇടുക്കി കട്ടപ്പനയിൽ ഹൈമാസ്സ് ലൈറ്റ് ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മന്ത്രി റോഷി അഗസ്റ്റിനു നേരെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട്‌ അടക്കം 2 പ്രവർത്തകരാണ് കരിങ്കൊടി വീശിയത്. സജീവ്, സന്തോഷ് എന്നിവരാണ് കരിങ്കൊടി വീശിയത്. ഇതിനിടയിൽ എൽ ഡി എഫ് പ്രവർത്തകർ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് നേരെ പാഞ്ഞടുത്തത് നേരിയ സംഘർഷത്തിനു ഇടയാക്കി.