കോസ്റ്റൽ പോലീസ് കള്ളക്കഥ മെനയുന്നതായ് ആരോപണമുയർത്തിക്കൊണ്ട് അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ മത്സ്യതൊഴിലാളികൾ ഉപരോധിച്ചു.
കഴിഞ്ഞ ദിവസം അനധികൃത വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയാനെത്തിയ കോസ്റ്റൽ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥരെയും തീരദേശ പൊലീസിലെ ഒരു ഗാർഡിനെയും മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികൾ തട്ടിക്കൊണ്ട് പോയതായായ് വാർത്തകൾ പുറത്തുവന്നിരുന്നത്.
ഇത് പോലീസ് കെട്ടിചമ്മച്ച കള്ളക്കഥയാണെന്നും തങ്ങൾ ദൂര പരിധിയോ മറ്റ് നിയമ ലംഘനങ്ങളോ നടത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ മത്സ്യതൊഴിലാളികൾ രംഗത്ത് വന്നിരിക്കുന്നത്.
തുമ്പ ഭാഗത്ത്നിന്ന് വള്ളങ്ങളിലെത്തിയവർ നിരോധിച്ച കുരുക്കുവല ഉപയോഗിച്ച് മീൻപിടിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് തുമ്പ കടലിൽ എത്തിയ ഉദ്യോഗസ്ഥരെ ബോട്ടിൽ തട്ടിക്കൊണ്ട് പോയി ബന്ദികളാക്കിയെന്ന് ആരോപിച്ച് പത്തോളം
മത്സ്യതൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ട്രോളിംങ് നിരോധനം ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനും പോലീസുകാരെ ജോലി തടസപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ട് പോയതിനും ഭീഷണിപ്പെടുത്തിയതിനും അടക്കം പിടിയിലായവർക്കെതിരെ നരവധി കുറ്റങ്ങൾ ചുമത്തിയിരുന്നു.