അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാർബറിൽ അനധികൃതമായി ചെറുമത്സ്യങ്ങൾ പിടിച്ച ഫൈബർ വള്ളങ്ങൾ പിടികൂടി.

അഞ്ചുതെങ്ങ് താഴംപള്ളി ലേലപ്പുരയിൽ വൈകുന്നേരതോടെ ഫിഷറീസും മറൈൻ എൻഫോഴ്സ് മെൻ്റും നടത്തിയ പരിശോധനയിലാണ് ചെറുമത്സ്യങ്ങളുമായി എത്തിയ മൂന്ന് വള്ളങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്.

 ബോട്ടില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത നിയമാനുസൃത വലിപ്പത്തില്‍ കുറഞ്ഞ ചെറുമത്സ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി വള്ളങ്ങൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവിധ വള്ളങ്ങളിൽ കരയ്ക്കെത്തിച്ച  200 പെട്ടി ചെറുമത്തി ഇനത്തിൽപ്പെട്ട മത്സ്യവും ഇവിടെ നിന്നും പിടികൂടി.. മത്സ്യം പിടിച്ചെടുത്തത്തിന് ശേഷം അവ നശിപ്പിക്കുകയും ചെയ്തു..

വർക്കല, കഠിനംകുളം സ്വദേശികളായ ഷാനവാസ്, വില്യം, നാസർ എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫൈബർ ബോട്ടുകളാണ് പിടിച്ചെടുത്തത്.ഇവർക്കെതിരെ കേരള മറൈൻ ഫിഷറീസ് ആക്ട് പ്രകാരം 25,000 രൂപയോളം പിഴ ചുമത്തിയേക്കും

മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം നടപടികള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.